- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണം: സി. ഐ.ടി.യു
ശ്രീകണ്ഠപുരം: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസർക്കറിന്റെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ മേഖല പൂർണ്ണമായും സംസ്ഥാന വിഷയമാണെന്നിരിക്കെ 2002 മുതൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം തന്നെ ആരംഭിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിന്റെയും ആകെതന്നെ നട്ടെല്ലാണ് സഹകരണ ബാങ്കിങ് മേഖല. കേരളത്തിലെ സഹകരണ മേഖലയെ കൂച്ചുവിലങ്ങ് ഇടാനുള്ള റിസർവ്വ് ബാങ്കിന്റെയും ശ്രമമെന്നും പ്രമേയത്തിലൂടെ സിഐടിയു കണ്ണൂർ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കണമെന്നും ഓഹരിയുടെ തുടർവിൽപ്പനക്കുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പോളിസിയുടെ എണ്ണത്തിലും ക്ലെയിം തീർപ്പാക്കുന്ന മികവിലും ലോകത്തിലെ തന്നെ മുൻനിര പ്രസ്ഥാനമാണ് എൽഐസി. എൽഐസി സ്വകാര്യവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എൻഎച്ച്ഡിസി കാര്യാലയം കണ്ണൂരിൽ പുനഃസ്ഥാപിക്കുക, നാഷണൽ ടെക്‌സറ്റൈൽസ് കോർപ്പറേഷന്റെ മില്ലുകൾ തുറന്നു പ്രവർത്തിക്കുക, ചുമട്ടുതൊഴിലാളി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കുക, പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന മോട്ടോർവാഹന നിയമം റദ്ദുചെയ്യുക, സ്‌കൂൾ കൈത്തറി യൂണിഫോം പദ്ധതിയിലെ അപാകത പരിഹരിക്കുക, ജീവൻ രക്ഷാ മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വിലക്കയറ്റം തടയുക, ബീഡി വ്യവസായം സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സിഐടിയു കണ്ണൂർ ജില്ലാ സമ്മേളനം അംഗീകരിച്ചു.
രണ്ടാം ദിവസമായ ഇന്നലെ രാവിലെ 10 മണിക്ക് സമ്മേളനം പൊതുചർച്ചയോടെ ആരംഭിച്ചു. തുടർന്ന് സംഘടനാ ചർച്ചക്കുള്ള മറുപടി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആവന്ദനും സംസ്ഥാന സെക്രട്ടറി കെഎൻ ഗോപിനാഥ് എന്നിവർ ചേർന്ന് നൽകി. പ്രവർത്തന റിപ്പോർട്ടിനന്മേലുള്ള മറുപടി കെ മനോഹരനും നിർവ്വഹിച്ചു. തുടർന്ന് സിഐടിയു ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. ശേഷം ഭാരവാഹികളെയും സമ്മേളനംതെരഞ്ഞെടുത്തു. ക്രഡൻഷൽ റിപ്പോർട്ട് ഇ സുർജിത്ത് കുമാർഅവതരിപ്പിച്ചു. ശ്രീകണഠാപുരത്ത് നടന്ന സമാപന പൊതുയോഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.സി.കൃഷ്ണൻ അധ്യക്ഷനായി. കെ.മനോഹരൻ, അരക്കൻ ബാലൻ, പി.വി ഗോപിനാഥ്, ടി.കെ ഗോവിന്ദൻ, എം.സി രാഘവൻ എന്നിവർ പ്രസംഗിച്ചു.




