- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി തർക്കത്തിൽ മധ്യസ്ഥതയ്ക്ക് എത്തിയപ്പോൾ ആക്രമണം; 63 കാരന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്
കോതമംഗലം: വഴി തർക്കത്തിൽ മധ്യസ്ഥതയ്ക്ക് എത്തിയപ്പോൾ ആക്രമണത്തിൽ പരിക്കേറ്റ് 63കാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. നേര്യമംഗലം മണിയൻപാറ ആവിക്കാമാലിൽ പാപ്പച്ച (63)നാണ് മരിച്ചത്. ചികത്സതേടി വീട്ടിൽ എത്തിയതിന് പിന്നാലെയായിരുന്നു മരണം. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ സൂചന. ഊസുകൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാപ്പച്ചനെ ഇന്ന് രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന പാപ്പച്ചൻ ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നതാണ്. സമീപത്ത് താമസിക്കുന്ന മക്കൾ ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയപ്പോണ് മരിച്ച നിലയിൽ കണ്ടത്. അസ്വാഭിക മരണത്തിന് കേസ് എടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചപ്പോൾ തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ വച്ച് വഴി തർക്കത്തിൽ മധ്യസ്ഥയ്ക്ക് ശ്രമിച്ച പാപ്പച്ചനെ ചിലർ മർദിച്ചിരുന്നെന്ന് അറിഞ്ഞത്. സംസ്‌കാരം നാളെ രാവിലെ 10.30 -ന് നേര്യമംഗലം സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും ഭാര്യ: മിനി. മക്കൾ: സിജോ, സിനോജ്, സിബിയ, സീന, സൗമ്യ.




