പാനൂർ : കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂർ തൃപ്പങ്ങോട്ടൂരകൽ വൻകഞ്ചാവ് വേട്ട. ആനപ്പറക്കൽ അഭിലാഷിനെ നരിക്കോട് വാഴമലയിൽ നിന്നും കഞ്ചാവും മയക്കുമരുന്നും നിരോധിത ലഹരി വസ്തുക്കളുമായി കൊളവല്ലൂർ പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടി പ്രതിയെ ചോദ്യം ചെയ്യലിൽ നിന്നും പാനൂർ മേഖലകളിൽ ലഹരി വസ്തുക്കൾ ആവശ്യക്കാർക്കും വിദ്യാർത്ഥികൾക്കും എത്തിച്ചു കൊടുക്കുന്നതായി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കും. എൻഡിപി എസ് ആക്ടുപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.