കൊല്ലം: നിധി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത വയനാട് സ്വദേശിയെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. ഇയാൾ ഇതിന് മുമ്പും സമാന കേസിൽ പിടിയിലായ ആളാണെന്ന് പൊലീസ് പറയുന്നു. പുനലൂർ സ്വദേശി നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.