കാസർകോട്: കാഞ്ഞങ്ങാട് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിന് എതിരെ പോക്സോ കേസ്. പെൺകുട്ടി നൽകിയ പരാതിയിൽ 37കാരന് എതിരെ പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.

മൂന്നാം ഭാര്യക്കൊപ്പം താമസിച്ചുവരവെ ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ ഒരു കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറും. ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിലാണ് സംഭവം