തിരുവനന്തപുരം: പോത്തൻകോട് ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് കല്ലൂർ സ്വദേശി ഫൗസിയ ആണ് മരിച്ചത്. നേരത്തെ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഫൗസിയ അടുത്തിടെയാണ് തിരിച്ചെത്തിയത്.

ഫൗസിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.