കണ്ണൂർ: സാധാരണ രീതിയിൽ കുട്ടികൾ ഇടവേള വന്നു കഴിഞ്ഞാൽ അടുത്തുള്ള കടയിൽ പേന വാങ്ങാനും, പഫ്‌സ് കഴിക്കാനും, നാരങ്ങ വെള്ളം കുടിക്കാനും ഒക്കെ ചെല്ലുന്നത് പതിവ് കഥയാണ്. ഇതിന്റെ പേരിൽ ഇവർക്ക് അദ്ധ്യാപകരുടെ കയ്യിൽ നിന്ന് വഴക്ക് ലഭിക്കുന്നതും പതിവ് കഥയാണ്. ഇതിനൊരു മാറ്റം സംഭവിക്കാൻ പോവുകയാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

' സ്‌കൂഫെ, കഫെ @ സ്‌കൂൾ ' എന്നാണ് പുതിയ പദ്ധതിയുടെ താൽക്കാലിക പേര്. സ്‌കൂളുകളുടെ പുറത്ത് പോകാതെ സ്‌കൂളിനുള്ളിൽ തന്നെ അവശ്യ ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ലോഗോ നാളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും. പദ്ധതി പ്രഖ്യാപനം സ്‌കൂളുകൾ വൻ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് കുട്ടികൾക്ക് ചോറും കറിയും ലഭ്യമാക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ സംരംഭം ആയി ആയിരിക്കും പദ്ധതി ആരംഭിക്കുക. പദ്ധതി തുടങ്ങുന്നത് നിരവധി സ്‌കൂളുകളാണ് പദ്ധതി ആരംഭിക്കുവാൻ ആയി രംഗത്ത് വന്നിരിക്കുന്നത്. സ്‌കൂഫെ സ്‌കൂൾ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കും എന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.