കൊച്ചി: വധ ശ്രമകേസിൽ രണ്ട് പേർ അറസ്റ്റിൽ. കുഴുപ്പിള്ളി ബീച്ച് റോഡിൽ വച്ച് കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടിൽ സജിത്തിനേയും കൂട്ടുകാരേയും വധിക്കാൻ ശ്രമിച്ച അയ്യമ്പിള്ളി അറുകാട് വീട്ടിൽ അഖിൽ (ഉണ്ണി പാപ്പാൻ 28), ചെറായി പാലശ്ശേരി വീട്ടിൽ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 9 ന് രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പട്ടിക വടി കൊണ്ടുള്ള ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഖിലിനെ 2020 ൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതായിരുന്നു. എസ്‌ഐമാരായ രാജീവ് , സുനിൽകുമാർ, എഎസ്ഐ സുനീഷ് ലാൽ , സി.പി.ഒമാരായ ദേവഷൈൻ,പ്രശാന്ത്,ലിഗിൽ,ജോസ്,ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു