കണ്ണൂർ: വൈശ്യ കുലഗുരു ഹൾദിപുര ശ്രീ ശാന്താശ്രമം മഠാധിപതി വാമനാശ്രമ സ്വാമി നടത്തുന്ന കാലടി-കാശി പദയാത്ര ഇന്ന് കണ്ണൂരിലെത്തി. കഴിഞ്ഞ വിജയദശമി നാളിൽ കാലടിയിൽ നിന്നാരംഭിച്ച പദയാത്രയാണ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തിയത്. കണ്ണൂർ കൊറ്റാളി പനങ്കാവ് അമൃതാനന്ദമയി മഠത്തിലെത്തിയ സ്വാമി നാളെ രാവിലെ കണ്ണൂരിൽ നിന്നും യാത്ര തുടരും.

അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി സ്വാമിയെ സ്വീകരിച്ചു. വാമന സ്വാമിയും 15ഓളം അനുയായികളാണ് യാത്രയിലുള്ളത്. കാശിയിലെ മൂല വൈശ്യ കുല ഗുരു മഠം പുനർ നിർമ്മിക്കുന്നതിനും ഇത് പൂർത്തീകരിക്കേണ്ടതിന്റെ സന്ദേശം ഗുരുഭക്തരിലെത്തിക്കുകയെന്ന എന്ന ഉദ്ദേശത്തോടെയാണ് പദയാത്ര നടത്തുന്നത്.

2023 ഏപ്രിലിൽ അക്ഷയ തൃതീയ ദിനത്തിൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര പുരോഗമിക്കുന്നത്. നാളെ കണ്ണൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകുന്നേരം തളിപ്പറമ്പിൽ സമാപിക്കും.