- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരമക്കുറി എവിടെ കിട്ടിയാലും ജോണി സൂക്ഷിച്ചുവയ്ക്കും; രണ്ട് പതിറ്റാണ്ടിലേറെയായി ചരമക്കുറി ശേഖരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ജോണി
തൃശൂർ: സ്റ്റാമ്പ് ശേഖരണവും നാണയ ശേഖരണവും ഒക്കെ നടത്തുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചരമക്കുറി ശേഖരിക്കുന്ന ഒരാളെ കുറിച്ച് ആർക്കും കേട്ടു കേൾവി പോലും കാണില്ല. എന്നാൽ മരത്താക്കര ആളൂർ കൊക്കൻ ജോണി കിട്ടുന്ന ചരമക്കുറികളെല്ലാം ശേഖരിക്കുകയാണ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി. ജോണിക്ക് ഇത് ഹോബി ഒന്നും അല്ല, മറിച്ച് അന്തവിശ്വാസത്തോടുള്ള ജോണിയുടെ പ്രതിഷേധമാണ്.
ഈ ചരമക്കുറി ശേഖരണത്തിന് പിന്നിലെ കാരണം ഇതാണ്. ഒരു വീട്ടിൽ ചരമക്കുറി കൊണ്ടുപോയി കൊടുത്തപ്പോൾ വീട്ടുകാർ അത് ജോണിയുടെ മുന്നിൽ വച്ചു തന്നെ നെടുകെ കീറി. മുഖത്തടിച്ചതുപോലെയാണ് അന്നു തോന്നിയത്. വീട്ടിൽ ചെന്നപ്പോൾ തന്റെ അമ്മയോട് ജോണിക്കാര്യം പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞത് ഇങ്ങനെയാണ്: എടാ അങ്ങനൊരു വിശ്വാസമുണ്ട് ചിലർക്ക്; ചരമക്കുറി വീട്ടിൽ വച്ചോണ്ടിരുന്നാൽ തട്ടിപ്പോകുമെന്ന പേടി. അതാണ് കീറുന്നത്. ആഹാ! എന്നാൽ അതൊന്ന് അറിയണമല്ലോ എന്നായി ജോണി. സൂക്ഷിച്ചു വയ്ക്കുന്നവന്റെ തല പൊട്ടിത്തെറിക്കും, പാമ്പു കൊത്തി മരിക്കും എന്നൊക്കെ പറയുന്നതു ശരിയാണോ എന്നറിയണമല്ലോ.
അന്നു മുതൽ ചരമക്കുറി എവിടെ കിട്ടിയാലും ജോണി സൂക്ഷിച്ചുവയ്ക്കും. നൂറുകണക്കിന് ചരമക്കുറികളാണ് ജോണിയുടെ വീട്ടിലുള്ളത്. എന്നിട്ടും തന്നെ ' തട്ടി'ക്കൊണ്ടുപോകാൻ ആരും വന്നിട്ടില്ലെന്നു ജോണി പറയുന്നു. ഈ വേറിട്ട ഹോബിയിലൂടെ സമൂഹത്തിലെ അന്ധവിശ്വാസത്തിനെതിരെ സന്ദേശം നൽകുന്നത്. ആദ്യമൊക്കെ ഭാര്യ റോസിലിക്ക് ഇതിനോട് ഇഷ്ടക്കേടുണ്ടായിരുന്നു. പിന്നെയതു മാറി. കുറികിട്ടിയാൽ ' ഇതിരിക്കട്ടെ' എന്നു പറഞ്ഞു ജോണിക്കു കൊണ്ടുവന്നു കൊടുത്തു തുടങ്ങി.
ഭാര്യയുടെ എതിർപ്പ് മാറിയത് അമ്മായിഅപ്പൻ കാർഡുകൾ മരുമകനു സമ്മാനിച്ചു തുടങ്ങിയപ്പോഴാണെന്നും ജോണി. പത്രത്തിൽ പ്രമുഖരുടെ ചരമക്കുറിപ്പുകൾ കണ്ടാൽ ജോണി വെട്ടിയെടുത്ത് ഡയറിയിലും സൂക്ഷിക്കും.



