- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ: പറവൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് കടയിൽ നിന്നും മോഷ്ടിച്ച പുരാവസ്തുക്കൾ ഉൾപ്പടെയുള്ള മുതലുകൾ കണ്ടെടുത്തു. പുരാവസ്തുവായ ഓടിൽ തീർത്ത വിഗ്രഹങ്ങൾ, വിളക്കുകൾ, രൂപങ്ങൾ പ്രതിമകൾ വെളുത്തീയ കട്ടകൾ തുടങ്ങിയ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന വസ്തുക്കളാണ് ഒക്കലിലുള്ള ആക്രിക്കടയിൽ നിന്ന് പറവൂർ പൊലീസ് കണ്ടെടുത്തത്.
പെയിന്റിങ് പണിക്കു പോയ വീട്ടിൽ നിന്നും നൽകിയതാണെന്നു പറഞ്ഞാണ് മോഷ്ടാക്കൾ വിൽപ്പന നടത്തിയത്. വസ്തുക്കളുടെ മൂല്യമറിയില്ലായിരുന്നെന്നും ആക്രി വിലയ്ക്കാണ് വസ്തുക്കൾ വാങ്ങിയതെന്നുമാണ് ആക്രിക്കക്കടക്കാർ പറയുന്നത്. മോഷണം നടത്തിയ നോർത്ത് പറവൂർ തൂയിത്തറ ചെറിയപല്ലംതുരുത്ത്, കുന്നത്തൂർ വീട്ടിൽ നിർമ്മൽ (21), തൃക്കാക്കര തേവക്കൽ വി.കെ.സി. കൈലാസ് കോളനിയിൽ നിന്നും ഇപ്പോൾ കിഴക്കേപ്രം വാണിയക്കാട് ഭാഗത്ത് താമസിക്കുന്ന കത്തം പുറത്ത് വീട്ടിൽ റിൻഷാദ് (22), സഹോദരൻ റിംഷീദ് (19) എന്നിവരെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 5 ന് രാത്രിയായിരുന്നു സംഭവം. കണ്ണൻകുളങ്ങര അമ്പലത്തിന് സമീപമുള്ള പറവൂർ മെറ്റൽ ഇൻഡസ്ട്രീസ് എന്ന കടയിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്. ഡി വൈ എസ് പി എം.കെ.മുരളിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ്, എസ്‌ഐമാരായ പ്രശാന്ത്.പി.നായർ, സി.ആർ. ബിജു, രാജീവ് കൃഷ്ണ, എസ്.സി.പി.ഒ ബിനു വർഗ്ഗീസ്, സി.പി.ഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് മോഷണമുതൽ കണ്ടെടുത്തത്.




