കണ്ണൂർ: തലശ്ശേരി നഗരസഭ വി.ആർ.കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം പവലിയന് മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേര് നൽകാൻ തീരുമാനം. നവംബർ 19-ന് കായിക മത്സരം നടത്തി സ്റ്റേഡിയം തുറന്നുകൊടുക്കാനും സ്പീക്കർ എ.എൻ.ഷംസീറിന്റെ അധ്യക്ഷതയിൽ നഗരസഭാ ഓഫീസിൽ നടന്ന യോഗം തീരുമാനിച്ചു. സ്റ്റേഡിയത്തിന്റെ ചുമതല കായിക വകുപ്പിനുകീഴിലുള്ള സ്‌പോർട്സ് കേരള ഫൗണ്ടേഷന് നൽകി കഴിഞ്ഞദിവസം സർക്കാർ ഉത്തരവായിരുന്നു. സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് ഇനി സ്റ്റേഡിയത്തിന്റെ അധികാരം.

സ്റ്റേഡിയത്തിന്റെ ചുമതല കായിക വകുപ്പിനുകീഴിലുള്ള സ്‌പോർട്സ് കേരള ഫൗണ്ടേഷന് നൽകി കഴിഞ്ഞദിവസം സർക്കാർ ഉത്തരവായിരുന്നു. സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് ഇനി സ്റ്റേഡിയത്തിന്റെ അധികാരം. സ്റ്റേഡിയത്തിനുമുന്നിലുള്ള വാഹന പാർക്കിങ് ഒഴിവാക്കും. അതിനുശേഷം പണം നൽകി പാർക്കിങ് നടത്തുന്ന സംവിധാനം തുടങ്ങും.

സ്റ്റേഡിയത്തിനുസമീപം അപകടരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും. പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിച്ചാൽ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കും. കടമുറികൾ വാണിജ്യ ആവശ്യത്തിന് നൽകും.കോൺഫറൻസ് ഹാൾ, ജിം എന്നീ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. പ്രഭാത നടത്തത്തിനും മറ്റ് കായിക ആവശ്യങ്ങൾക്കും മൈതാനം ഉപയോഗിക്കുന്നതിനും മത്സരങ്ങൾ നടത്തുന്നതിനും കാര്യക്ഷമമായി പരിപാലിക്കാനും പ്രദേശിക തലത്തിൽ കമ്മിറ്റി രൂപവത്കരിക്കും. സ്റ്റേഡിയം പരിപാലകരെ ഉടൻ നിയമിക്കും.

സ്റ്റേഡിയത്തിലെ കെട്ടിടങ്ങൾക്ക് കെട്ടിടനമ്പർ ലഭിച്ചാൽ ആവശ്യക്കാർക്ക് കൈമാറും. നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, കായിക യുവജന കാര്യാലയം ഡയറക്ടർ പ്രേംകൃഷ്ണൻ, ഒ.കെ.വിനീഷ്, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജർ ആർ.പി.രാധിക, ഷിനിത്ത് പാട്യം, പി.രാഹുൽ, ജി.ശ്രേയസ്, കെ.പ്രമോദ് ദാസ് എന്നിവർ പങ്കെടുത്ത