- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽക്കാരുടെ ഉറക്കം കെടുത്തി പാട്ടും നൃത്തവും; പയ്യന്നൂരിൽ വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി; 6 പേർ പൊലീസ് പിടിയിൽ
കണ്ണൂർ: പയ്യന്നുരിനടുത്ത് രാമന്തളിയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലഹരി പാർട്ടി രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ ആറ് യുവാക്കൾ അറസ്റ്റിൽ. വീട്ടുകാരൻ രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ.അൻവർ(32), കെ.പി.റമീസ്(27), യൂസഫ് അസൈനാർ(27), എം.കെ.ഷഫീഖ്(32), വി.വി.ഹുസീബ്(28), സി.എം.സ്വബാഹ്(21)എന്നിവരെയാണ് ഡിവൈ.എസ്‌പി.കെ.ഇ.പ്രേമചന്ദ്രന്റെ നിർദേശപ്രകാരം പയ്യന്നൂർ എസ്‌ഐ.പി.വിജേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്‌ഐ.രമേശൻ നരിക്കോട്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് ബാബു, ഡാൻസാഫ് സ്‌ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ഇന്നുപുലർച്ചെ 12.30 മണിയോടെ രാമന്തളി വടക്കുമ്പാട്ടെ കെ.കെ.അൻവറിന്റെ വീട്ടിലായിരുന്നു ഡി ജെ പാർട്ടിക്ക് സമാനമായ ലഹരി പാർട്ടി യുവാക്കൾ അടിച്ചു പൊളിച്ചത്. പരിസരവാസികളുടെ ഉറക്കം കെടുത്തി ഉച്ചത്തിൽ പാട്ടും ഡാൻസും ഉന്മാദത്തിൽ അട്ടഹാസവുമായി സംഘം വിലസുന്നതിനിടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്..വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി എം.എ.യും കഞ്ചാവും ശാസ്ത്രീയ അടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്ന് പഠിച്ച് ലഹരി ഉപയോഗിക്കുവാൻ നിർമ്മിച്ച രണ്ട് ഹുക്കകളും പൊലീസ് കണ്ടെടുത്തു. പൊലീസ് പിടിയിലായ അൻവർ വീട്ടിൽ തനിച്ചാണ് താമസം




