കണ്ണൂർ: മയ്യിലിൽ നിന്നും ഒരാഴ്‌ച്ച മുൻപ് കാണാതായ തടിക്കടവിലെ വയോധികനെ നാറാത്ത് ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തടിക്കടവ് മഖാമിനെ സമീപത്തെ കിഴക്കെടത്തെ പുരയിൽ കെ.വി ഉമ്മറിന്റെ(65) മൃതദേഹമാണ് ഇന്നലെ നാറാത്തെ കല്ലൂരിക്കടവിലെ പഴയ കെട്ടിടത്തിൽ കണ്ടെത്തിയത്.

കഴിഞ്ഞ പതിനൊന്നുമുതലാണ് ഉമ്മറിനെ കാണാതായത്. നാറാത്തെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടതാണ്. പിന്നീട് ഇയാളെ കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കളുടെ പരാതിയിൽ ആലക്കോട് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. മയ്യിൽ സി. ഐ ടി.പി സുമേഷിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭാര്യ:ഫാത്തിമ.മക്കൾ: അനസ്, അജ്മൽ, സിനാൻ,റൗഫിയ, ഫർസാന. മരുമക്കൾ: ജാഫർ, അയ്യൂബ്,ഹയറുന്നിസ.