കണ്ണൂർ: കോളയാട് ഗ്രാമ പഞ്ചായത്തിലെ പെരുവ കൊളപ്പ ഊരുകൂട്ടം സമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 12 മുതൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരത്തിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു.

കണ്ണൂർ കലക്ട്രേറ്റിന് മുൻപിലെ സമരപ്പന്തൽ സന്ദർശിച്ചു കൊണ്ട് നേതാക്കൾ പിന്തുണ അറിയിച്ചു. സമരം ഉടൻ ഒത്തുതീർക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ബിജെപി ജില്ലാ അധ്യക്ഷൻ സമരം നടത്തുന്നവരെ അഭിസംബോധന ചെയ്യവേ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ട്രഷറർ യു ടി ജയന്തൻ, ഷമീർ ബാബു, അഭിരാം എന്നിവരാണ് സമരപന്തൽ സന്ദർശിച്ചത്.