തളിപ്പറമ്പ്:തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്ന ബസിനടിയിൽ കാൽ കുടുങ്ങി യുവതിക്ക് ഗുരുതരപരിക്ക്. ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരിയിലെ വിനോദിന്റെ ഭാര്യ ലിഷക്കാണ്(40) കാലിന് പരിക്കേറ്റത്.

ബസിന്റെ മുൻ ചക്രം തട്ടി ബസിനടിയിൽ കാൽ കുടുങ്ങിപ്പോയ നിഷയെ ബസ് ജാക്കി വെച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.