കണ്ണൂർ: ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണ ഘടന ഗവർണർക്കും ബാധകമാണെന്നു ഓർക്കണം. ജനങ്ങൾ വോട്ടുചെയ്തു ജയിച്ചെത്തിയ ഞങ്ങൾക്ക് ഗവർണറെ പേടിക്കേണ്ടതില്ല. കൈരേഖയാണ് ഗവർണർ കാണിക്കുന്ന രേഖ എന്ന വിമർശനത്തിൽ ഉറച്ചു നിൽക്കുന്നു.

സംസ്ഥാനത്തുണ്ടാകാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്കെതിരെ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രിസ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണറുടെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്.

മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ്ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ്ഭവനിൽ നിന്നും കഴിഞ്ഞ ദിവസമുണ്ടായത്. ഇതിനെതിരെയായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.