- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത കുരുക്ക് ഭയന്ന് കൂറ്റൻ ട്രെയിലറുകൾ ചുരം കയറ്റാതെ പിടിച്ചിട്ടിട്ട് മാസങ്ങൾ; ചുരം ഒഴിവാക്കി വഴിയൊരുക്കാൻ പ്രത്യേക യോഗം
താമരശ്ശേരി: ഗതാഗത കുരുക്ക് ഭയന്ന് കൂറ്റൻ ട്രെയിലറുകൾ താമരശ്ശേരി ചുരം കയറാൻ അനുവദിക്കാതെ പെരുവഴിയിൽ പിടിച്ചിട്ടിട്ട് ഒരു മാസം പിന്നിടുന്നു. എന്നാൽ ട്രെയിലർ കടന്നു പോകാൻ ഇരുവരെ വഴിയൊരുക്കി നൽകിയിട്ടില്ല. ചെന്നൈയിൽ നിന്ന് കർണാടകയിലെ നഞ്ചൻകോഡിലേക്ക് കൂറ്റൻ യന്ത്രങ്ങളുമായി വന്ന ട്രെയ്ലറുകളാണ് ഗതാഗതക്കുരുക്ക് ഭയന്ന് ചുരം കയറ്റി വിടാതെ പെരുവഴിയിൽ പിടിച്ചിട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഇന്നലെ കലക്ടറുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ലൂടെ ഈ ട്രെയ്ലറുകൾ കടത്തി വിടാൻ കഴിയുകയുള്ളുവെന്നും ഇങ്ങനെ കടത്തി വിട്ടാലും ചുരത്തിൽ കുടുങ്ങാനുള്ള സാധ്യത ഏറെയാണെന്നും യോഗത്തിൽ പൊലീസ് ചൂണ്ടിക്കാട്ടി. ആയതിനാൽ താമരശ്ശേരി, പേരാമ്പ്ര, നാദാപുരം വഴി പെരിങ്ങത്തൂർ പാലം കടന്ന് കണ്ണൂരിലെത്തി മംഗളൂരു വഴി പോകാൻ കഴിയുമോയെന്ന് നോക്കാൻ നിർദേശിച്ചു. നേരത്തെ താമരശ്ശേരി കൊയിലാണ്ടി കണ്ണൂർ വഴി പോകുന്നതിന് നിർദേശിച്ചിരുന്നെങ്കിലും വലിയ ട്രെയ്ലറുകൾ മൂരാട് പാലം കടക്കാൻ കഴിയില്ലെന്നതുകൊണ്ട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
നെസ്ലെ കമ്പനിക്ക് പാൽ പൗഡർ, ചോക്കലേറ്റ് എന്നിവ നിർമ്മിക്കുന്നതിന് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ കൂറ്റൻ യന്ത്രങ്ങളുമായി കഴിഞ്ഞ സെപ്റ്റംബർ 10ന് ആണ് ട്രെയ്ലറുകൾ ചെന്നൈയിൽ നിന്ന് ഇവിടെ എത്തിയത്. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലും എലക്കോരയിലും പൊലീസ് തടഞ്ഞിട്ട ട്രെയ്ലറുകൾ പിന്നീട് അടിവാരം ബസ് സ്റ്റാൻഡിന് അടുത്ത് ദേശീയ പാതയോരത്തേക്ക് മാറ്റുകയായിരുന്നു.രണ്ട് ഡ്രൈവർമാർ ഉൾപ്പടെ 14 പേരാണ് ദേശീയ പാതയോരത്ത് ഈ ട്രെയ്ലറുകളുമായി കഴിഞ്ഞു കൂടുന്നത്.