- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും ലീവ് സറണ്ടറും ഉടനെ കൊടുക്കില്ല; സിപിഐയുടെ നിവേദനം തള്ളി ധനമന്ത്രി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുടിശിക ഡി.എയും തടഞ്ഞ് വച്ച ലീവ് സറണ്ടറും അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നൽകിയ നിവേദനം ധനമന്ത്രി തള്ളി. സിപിഐയുടെ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ സംസ്ഥാനകമ്മിറ്റി 24.8.22 നാണ് ഇതു സംബന്ധിച്ച് ധനമന്ത്രിക്ക് നിവേദനം നൽകിയത്.
ലീവ് സറണ്ടർ ആനുകൂല്യം 31.12-22 വരെ നിർത്തി വച്ചിരിക്കുകയാണെന്നും നിലവിൽ സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം മുൻനിറുത്തി ക്ഷാമബത്ത അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ നിർവാഹമില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് ക്ഷാമബത്ത അനുവദിക്കുന്നതിൽ തീരുമാനം കൈ കൊള്ളുന്നതാണെന്നും ധനമന്ത്രി ഫയലിൽ കുറിച്ചു.
ധനമന്ത്രിയുടെ തീരുമാനം അഡീഷണൽ ചീഫ് സെക്രട്ടറി 13.10.22 ൽ കത്ത് മുഖേന സിപിഐ സംഘടനയെ അറിയിച്ചു. ഡി എ 11 ശതമാനമാണ് കുടിശിക. 2 വർഷമായി ലീവ് സറണ്ടറും ഇല്ല. 4 ലക്ഷം കോടി മൊത്ത കടബാധ്യതയും 1.15 ലക്ഷം ആളോഹരി കടവും ആണ് സർക്കാരിന്. സാമ്പത്തിക സ്ഥിതി ഉടനെങ്ങും മാറുന്ന സാഹചര്യവുമില്ല. ഡി എ യും ലീവ് സറണ്ടറും ഉടനെയൊന്നും കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം.



