- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് നിർത്തിയിട്ട എ. എസ്. ഐയുടെ കാർ അടിച്ചു തകർത്തു; വളപട്ടണം സംഭവത്തിന് പിന്നിൽ മണൽ മാഫിയ എന്ന് സംശയം
വളപട്ടണം: വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ മാരുതി ആൾട്ടോകാറാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ കാറിന്റെ ചില്ലുകൾ അക്രമിസംഘം എറിഞ്ഞു തകർക്കുകയായിരുന്നു.
പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.അക്രമത്തിന് പിന്നിൽ മണൽ മാഫിയയാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സി.സി. ടി.വി ക്യാമറകളും പരിശോധിച്ചു വരികയാണ്.
Next Story




