- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ:പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ മാക്കൂൽ പീടികയിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ഇന്ന് രാവിലെയാണ് ഇവിടെ നിന്നും ബോംബുകൾ പിടികൂടിയത്. മൊകേരി മാക്കൂൽപീടികയിലാണ് രണ്ടു ഉഗ്രസ്ഫോടക ശേഷിയുള്ള നാടൻ ബോംബുകൾ പൊലിസ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്.
മൊകേരി - അക്കാനിശേരി റോഡിൽ ആളൊഴിഞ്ഞ സ്ഥിത്തു നിന്നാണ് രണ്ടു ബോംബുകൾ കണ്ടെത്തിയത്.
കണ്ണൂരിൽനിന്നെത്തിയ ബോംബ്, ഡോഗ് സ്വകാഡുകൾ ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട്. പ്രദേശത്ത് ബോംബുകൾക്കായി വരുംദിനങ്ങളിൽ തെരച്ചിൽ ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
Next Story




