- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗസ്നേഹികളുടൈ പരാതി; പയ്യന്നൂരിൽ തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
പയ്യന്നൂർ: ഒരാഴ്‌ച്ച മുൻപ് പയ്യന്നൂരിൽ നിരവധി ആളുകളെ കടിച്ചതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ തല്ലിക്കൊന്ന തെരുവുനായയുടെ ജഡം നഗരസഭാഅധികാരികളുടെ സഹായത്തോടെ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തൃശൂരുള്ള മൃഗ ക്ഷേമ സംഘടനയുടെ പരാതിയെത്തുടർന്ന് പയ്യന്നൂർ പൊലിസ് ഇൻസ്പെക്റുടെ ആവശ്യപ്രകാരം മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ദരാണ് നടപടികൾ സ്വീകരിച്ചത്.
നായയെ മറവു ചെയ്ത മുൻസിപ്പാലിറ്റി ജീവനക്കാരുടെ സഹായത്തോടെ നായയെ പുറത്തെടുത്തു. നാടിനു ഭീഷണിയായ നായയുടെ ശല്യം ഒഴിവാക്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികളെ അനുനയിപ്പിക്കാൻ അഡിഷണൽ എസ്. ഐ. രമേശൻ സ്ഥലത്തെത്തി. ലാബിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.ജെ. വർഗീസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ. രഞ്ജിനി. എ. ആർ, ലാബ് ടെക്നീഷ്യൻ രവീന്ദ്രൻ. പി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.




