- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: കണ്ണൂരിൽ സംസ്ഥാന പൊലിസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ തുടരുന്നു. ഈ കേസിൽ സാക്ഷിപട്ടികയിലുള്ള 84-ാം നമ്പറുകാരനായ ടി.സിദ്ദിഖ് എംഎൽഎയെ കണ്ണൂർ അസി.സെഷൻസ് കോടതിയിൽ നാളെ വിസ്തരിക്കും.
ഒപ്പം മറ്റൊരു സാക്ഷിയായ ഡി.വൈ. എസ്. പി ഷാജിയെയും വിസ്തരിക്കും. ഈകേസിൽ ഉമ്മൻ ചാണ്ടി, കെ.സി ജോസഫ് തുടങ്ങിയവരടക്കം ഇരുപതോളം പേരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. നൂറിലേറെ പ്രതികളാണ് ഈ കേസിലുള്ളത്.
Next Story




