കണ്ണൂർ:വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിനും നിർത്തിവെച്ച തീരത്തിനും കടൽപരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും അതുണ്ടാക്കിയ നാശനഷ്ടത്തിന് പരിഹാരം കാണണമെന്നും നാശനഷ്ടങ്ങൾ വിലയിരുത്താൻ വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുസംസ്ഥാന വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഡ്യസമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിലെയും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂർ കളക്ടറേറ്റിലേക്കും മാർച്ചും ധർണയും നടത്തി.

വിവിധമേഖലയിൽപ്പെട്ട നൂറുകണക്കിനാളുകൾ പ്രതിഷേധജാഥയിലും സമരത്തിലും അണിനിരന്നു. ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയിൽ സീക്ക് ഡയറക്ടർ ടി.പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപതാ വികാരി ജനറൽ ഡോ. ഫാ. ക്ലാരന്റലി സ്റ്റാലിയത്ത്, എൻ.സുബ്രഹ്മണ്യൻ, അഡ്വ.ബിനോയ് തോമസ്. സാദിഖ് ഉളിയിൽ, അനൂപ് ജോൺ, രതീഷ് ആന്റണി, അഡ്വ.വിനോദ് പയ്യട, ഫാ. മാർട്ടിൻ രായപ്പൻ< ജോർജ് തയ്യിൽ, അഡ്വ.കസ്തൂരി ദേവൻ, ഫാ. ബെന്നി പൂത്തറ, കെ.ബി സൈമൺ, ഫാ. തോംസൺ കൊറ്റിയത്ത്, രാജൻ കോരമ്പേത്ത്, എം. സുൽഫത്ത്, ലില്ലി ജയിംസ് എന്നിവർ പങ്കെടുത്തു.