കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടർന്ന് ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. സൂപ്രണ്ടായ ആർ.സാജനെയാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യാത്തതിനാണ് ആർ സാജനെ സസ്പെൻഡ് ചെയ്തത്. സെപ്റ്റംബർ 15നാണ് ജയിലിലെ പാചകശാലയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്.

ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അഷ്റഫിന് വേണ്ടിയാണ് കഞ്ചാബ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ജയിലിൽ നടക്കുന്ന നിയമലംഘനം അന്നുതന്നെ ലോക്കൽ പൊലീസിലും ജയിൽ ആസ്ഥാനത്തും റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. ആർ.സാജൻ ഈ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തി