തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന സ്പെഷ്യൽ കോടതിയിലേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമവും 1978ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിന്മെന്റ് ആൻഡ് കണ്ടിഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകളും പ്രകാരമാണ് നിയമനം.

ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 60 വയസിൽ കവിയാത്തവരുമായ അഭിഭാഷകർക്ക് പാനലിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോൾമെന്റ് തീയതി, പ്രവർത്തി പരിചയം, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റ, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോൾമെന്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തിൽ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവസാന തീയതി ഒക്ടോബർ 31.