- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗസ്നേഹികളുടെ പരാതി വെറുതെയായി; പയ്യന്നൂരിൽ നാട്ടുകാർ തല്ലിക്കൊന്ന തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നായയുടെ കടിയേറ്റത് 15 പേർക്ക്
പയ്യന്നൂർ: നാട്ടുകാർ പിൻതുടർന്ന് തല്ലിക്കൊന്ന തെരുവുനായക്ക് പേയുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പയ്യന്നൂരിലെ നിർദ്ദിഷ്ട ബസ് സ്റ്റാൻഡിന് സമീപം മറവു ചെയ്തിരുന്ന തെരുവുനായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുലഭിച്ചത്. ഇതോടെ ഒൻപതുപേരെ അക്രമിച്ചു പരുക്കേൽപ്പിച്ച തെരുവുനായയെ തല്ലിക്കൊന്നവർ കേസിൽ നിന്നും ഒഴിവാകുമെന്നാണ് സൂചന.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിയുടെ പരാതിയിലാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്മാർ ഇന്നലെ പയ്യന്നൂരിലെത്തി നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. നായയുടെ മൃതദേഹത്തിന് പഴക്കമുള്ളതിനാൽ തത്സസമയ പരിശോധനയാണ് നടത്തിയത്. നായയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത സാമ്പിളുകൾ കണ്ണൂരിലെ ലാബിലെത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേയുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്.
ഈമാസം 13-നാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂരൂിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് കടിയേറ്റിരുന്നു. ഇതിനിടയിൽ ചിലർ ചേർന്ന് നായയെ തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നാട്ടുകാർ തെരുവുനായയെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ വിവാദമായിരുന്നു.
നായ സ്നേഹികളുടെ സംഘടന ഈ ദൃശ്യങ്ങളുടെ പശ്ചാലത്തലത്തിൽ പയ്യന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തത്. നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശ്രമിക്കുന്നിനിടെ ഇന്നലെ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. പയ്യന്നൂരിൽ കഴിഞ്ഞ ദിവസം പതിനഞ്ചുപേർക്കാണ് പേയിളകിയ പട്ടിയുടെ കടിയേറ്റത്. ഇതോടെ ഇവിടെ ജനംഭീതിയിലാണ്.




