- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് ആർ എസ് എസ് മുദ്രാവാക്യം; ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഈ മുദ്രാവാക്യം യാഥാർഥ്യമാക്കുമെന്ന് എം വി ഗോവിന്ദൻ
കണ്ണൂർ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് ആർ എസ് എസ് മുദ്രാവാക്യം. 2025 ൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഈ മുദ്രാവാക്യം യാഥാർഥ്യമാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , ഇതിനെ പ്രതിരോധിക്കണം. ബിജെപി വിരുദ്ധ വിഭാഗത്തെ ഒപ്പം ചേർത്താൽ ഇതിനി തടയിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഇന്ത്യയിൽ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. സി എച്ചിന്റെ പ്രസ്ഥാനം കേരളത്തെ ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സിഎച്ച് കണാരന്റെ അമ്പതാം ചരമവാർഷിക ദിനത്തിൽ പുന്നോലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ,പി ജയരാജൻ, പി ഹരീന്ദ്രൻ, സി കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു. പുന്നോലിലെ സി എച്ചിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചയും നടന്നു. തുടർന്ന് നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിലും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..




