മുവാറ്റുപുഴ: കോടതിയിൽ സാക്ഷി പറയാനെത്തിയ ആളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കീഴില്ലം സൗത്ത് പരുത്ത് വേലിപ്പടി ഭാഗത്ത് ശ്രീനിലയത്തിൽ ശ്രീകൃഷ്ണദത്ത് (50) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നത്ത്‌നാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടി പിടി കേസിൽ മൂവാറ്റുപുഴ സെഷൻസ് കോടതിയിൽ സാക്ഷി പറയാനെത്തിയ രാജു എന്നയാളോട് പ്രതിക്കനുകൂലമായി മൊഴി പറഞ്ഞില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്, എസ്‌ഐമാരായ പി.കെ.മോഹനൻ, ഇ.ആർ.ഷിബു, ഏ.എസ്‌ഐ ബിനു വർഗീസ്, സി.പി.ഒമാരായ ഇബ്രാഹിംകുട്ടി, പി.എസ്.സനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.