- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ മതാധിഷ്ഠിതമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു; സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലാത്തവർ മനഃപൂർവ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയാണെന്നും മുഖ്യമന്ത്രി
തലശേരി: ആർ. എസ്. എസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി. എം തലശേരി ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന സി. എച്ച് കണാരൻ അൻപതാം ചരമവാർഷികദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ആർ. എസ്. എസ് രാജ്യത്ത് വർഗീയത പടർത്തുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചത്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലാത്തവർ മനഃപൂർവ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിതരാഷ്ട്രമാക്കാനാണ് ആർ. എസ്. എസ് ശ്രമിക്കുന്നത്. കോൺഗ്രസ് വർഗീയതയുമായി സമരസപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. ഐ.ടി.യു ജില്ലാസെക്രട്ടറി ടി.പി ശ്രീധരൻ അധ്യക്ഷനായി സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, നേതാക്കളായ എം. സുരേന്ദ്രൻ, എം.സി രമേശൻ, മുഹമ്മദ് അഫ്സൽ, നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി, വാഴയിൽ ശശി എന്നിവർ പ്രസംഗിച്ചു. സി. എച്ച് അനുസ്മരണത്തിന്റെ ഭാഗമായി തലശേരി നഗരത്തിൽ ബഹുജന പ്രകടനവും റെഡ് വളൻഡിയർ മാർച്ചും നടത്തി.




