കോഴിക്കോട്: താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. കോഴിക്കോട് താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. മുക്കം ഭാഗത്തു നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ്ന(35), മിഷാർ (4), സനൽ (23), ലുബാബ (15), മുജീബ് റഹ്‌മാർ (43), ഫാത്തിമ ബത്തൂർ (12), ഹിബ ഫാത്തിമ (14), ഖലീൽ (3) എന്നിവർക്കും ഓമശ്ശേരിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സിൽ (23), മുഹസിൻ (24) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.