- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ ഹാജരായി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ
തിരുവനന്തപുരം: ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ സിവിക് ചന്ദ്രൻ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്‌പിക്ക് മുന്നിലാണ് ഹാജരായത്. സിവിക്കിന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്.
ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് സിവിക് ഹാജരായത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ജാമ്യ ഉത്തരവിലെ വ്യവസ്ഥപ്രകാരമാണ് സ്റ്റേഷനിലെത്തിയത്.
കേസിൽ സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ ഉത്തരവ് ഹൈക്കോടതി നീക്കം ചെയ്തിരുന്നു. സംഭവസമയത്ത് പരാതിക്കാരി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പ്രഥമദൃഷ്ട്യാ പീഡന പരാതി നിലനിൽക്കില്ലെന്നായിരുന്നു വിധി.




