തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾ വെള്ള നിറത്തിലേക്ക് മാറണമെന്ന നിർദ്ദേശത്തിൽ ഇളവ് നൽകിയ ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

പഴയ വാഹനങ്ങൾ അടുത്ത തവണ ഫിറ്റ്‌നസ് പുതുക്കുമ്പോൾ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ള നിറത്തിലേക്ക് മാറണം. നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്‌നസ് റദ്ദാക്കും.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്.