- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിപ്പാട്ടങ്ങളുടെ കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില വിൽപ്പന; കോഴിക്കോട് ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: കളിപ്പാട്ടങ്ങളുടെ കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആളെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടി.
വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റത്. രാവിലെയും വൈകുന്നേരവും മാത്രമാണ് കട തുറന്നു പ്രവർത്തിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കുന്ന കടയിൽ അർധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽനിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്ന കടയിലാണ് പൊലീസ് പരിശോധന നടത്തിയത്. മുന്നൂറിലധികം നിരോധിത പുകയില പാക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. ഒരു പാക്കറ്റിന് അറുപത് രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്. മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ കെ.സുരേഷ് പ്രതിയെ അറസ്റ്റു ചെയ്തു.




