- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്കിട്ട് ഭാര്യയുടെ അടുത്ത് നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയി; യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ
കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ അടുത്ത് നിന്നും 12 ദിവസം പ്രായമായ ആൺകുഞ്ഞിനെ കടത്തിക്കൊണ്ടു പോയ ഭർത്താവും ഭർതൃമാതാവും പൊലീസ് പിടിയിലായി. കുഞ്ഞുമായി ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വയനാട്ടിലെ ബത്തേരിക്കു സമീപത്തു നിന്നും ഇരുവരേയും പൊലീസ് പിടികൂടിയത്. പൂളക്കടവ് ബിജലി ഹൗസിൽ ആദിൽ, മാതാവ് സാക്കിറ എന്നിവരെയാണ് കാർ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആദിലിന്റെ ഭാര്യ മലപ്പുറം മങ്കട സ്വദേശി ആഷികയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയാതായി കാണിച്ച് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ പത്തരയോടെ ആദിലിന്റെ പൂളക്കടവിലെ വീട്ടിലാണ് സംഭവം. പ്രസവത്തിനായി ആഷികയെ ഭർത്താവും വീട്ടുകാരുടെ അവരുടെ വീട്ടിലേക്ക് അയച്ചിരുന്നില്ല. സ്വന്തം വീട്ടിലേക്കു കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചില്ലെന്നാണു പരാതി. ഇന്നലെ രാവിലെ ആഷികയുടെ സഹോദരനും അമ്മാവനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ എത്തിയെങ്കിലും സമ്മതിച്ചില്ല. കുട്ടിയെ എടുക്കുന്നതിനും വിലക്കി.
സ്വന്തം വീട്ടിലേക്ക് ഒറ്റയ്ക്കുപോയാൽ മതിയെന്നുപറഞ്ഞ് ഭർത്താവും ഭർതൃമാതാവും വീടിനു പുറത്താക്കിയെന്ന പരാതിയുമായി രാവിലെ പതിനൊന്നോടെ ആഷികയും ബന്ധുക്കളും ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി. പരാതി നൽകി തിരികെയെത്തിയപ്പോഴേക്ക് ആദിലും സാക്കിറയും കുഞ്ഞുമായി യാത്ര തിരിച്ചിരുന്നു.
ആദിലിന്റെ ഫോൺ ഉച്ചവരെ ഓഫായിരുന്നു. ഓണായ സമയത്തെ ടവർ ലൊക്കേഷൻ വയനാട് ഭാഗത്താണെന്നു പൊലീസ് തിരിച്ചറിഞ്ഞു.മോട്ടർ വാഹന വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് വാഹനങ്ങൾ പരിശോധിച്ചാണ് ഇരുവരെയും പിടികൂടിയത്.



