- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി സഹപ്രവർത്തകന്റെ കത്തിക്കുത്തേറ്റ് മരിച്ചു. കണ്ണപുരം അയ്യോത്താണ് സംഭവം. അസം സ്വദേശിയായ പ്രഹ്ളാദ് ബാറൂഹാ(37)ണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി സ്ഥലത്തു നിന്നും മുങ്ങിയിട്ടുണ്ട്.
ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു.സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story




