പാനൂർ: കഴിഞ്ഞ ദിവസം മൊകേരിയിലെ വള്ള്യായിയിൽ അതിദാരുണമായി അരുംചെയ്യപ്പെട്ട വിഷ്ണുപ്രിയ ഏവരുടെയും മനസ്സിൽ നടക്കുന്ന ഓർമ്മകൾ ബാക്കിയാക്കി യാത്രയായി. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രണ്ടര മണിക്ക് വീട്ടിലെത്തിച്ചത്.

ഇതിനു മുൻപായി വീട്ടുപരിസരത്തെ മുഞ്ഞോളിൽ പിടികയ്ക്ക് മുന്നിൽ പൊതുദർശനത്തിനു വെച്ചു. വള്ള്യായി ഗ്രാമത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഈ 'അരുംകൊല നടന്നതു മുതൽ നെടുവീർപ്പടക്കിനൂറുകണക്കിനാളുകൾ' രാത്രിയാകും വരെഒഴുകിയെത്തുകയായിരുന്നു. ശനിയാഴ്‌ച്ച രാത്രി 12 മണിക്കാണ് വിഷ്ണുപ്രിയയുടെ അച്ഛൻ വിദേശത്ത് നിന്നും ദുരന്തവാർത്തയറിഞ്ഞ് മകളെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടിലെത്തിയത്.

ഇന്ന് മൃതദേഹംരണ്ടരമണിക്കൂർ നാട്ടിലെത്തുന്നുണ്ടെന്നറിഞ്ഞതോടെ നീറുന്ന മനസ്സുമായി രാവിലെ മുതൽ തവീട്ടിലും പരിസരത്തും ജനക്കൂട്ടമൊഴുകിയെത്തിയിരുന്നു. അച്ഛൻ വിനോദ് വീട്ടിനുള്ളിൽ മകളെ ഒരു നോക്ക് കണ്ട് കിടപ്പുമുറിയിലെ കട്ടിലിൽ തളർന്നു കിടന്നു 'അമ്മയുടെയുംസഹോദരന്റെയുംസഹോദരിമാരുടെയുംബന്ധുക്കളുടെയും നിലവിളിയോടൊപ്പം പലരും വിതുമ്പുന്നുണ്ടായിിരുന്നു

വീട്ടുമുറ്റത്ത് നടന്ന അന്തിമ കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ വിഷ്ണുപ്രിയയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു. അഡ്വ. പി.സന്തോഷ് കുമാർ എംപി, കെ.കെ ശൈലജ എം. എൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി.പി പി ദിവ്യ്,', കെ.പി. മോഹനൻ എംഎ‍ൽഎ., സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ ,പി.ജയരാജൻ, കെ.ഇ.' കുഞ്ഞബ്ദുള്ള,മൊകേരിപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻകെ. .പി സാജു, കെ ധനജ്ഞൻ, പി സത്യപ്രകാശ്, അഡ്വ.ഷിജിലാൽ, വി.പി ഷാജി പി.കെ പ്രവീൺ, വി.സുരേന്ദ്രൻ, കെ.പി ഹാഷിം, കെ.പി യൂസഫ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു