- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകര പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിരായിമൂട് സ്വദേശി വിപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സായിരുന്നു.
വിപിന്റെ സുഹൃത്ത് ശ്യാമിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാണാതായത്. പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു രണ്ടുപേരും. പ്രദേശവാസിയായ വിപിൻ വർക് ഷോപ്പ് നടത്തിപ്പുകാരനാണ്. വിപിന്റെ സുഹൃത്താണ് കാണാതായ ശ്യാം.
Next Story




