- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ സാമ്പത്തിക ഇടപാടു തർക്കം; വ്യാപാരിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി
കോഴിക്കോട്: ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നു വ്യാപാരിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി. മുക്കത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന തച്ചംപൊയിൽ പയ്യമ്പാടി മുഹമ്മദ് അഷ്‌റഫിനെ (55) ആണ് തട്ടിക്കൊണ്ടു പോയത്. ഗൾഫിൽ മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യാ സഹോദരനുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് തട്ടിക്കൊണ്ടു പോകലിനു കാരണമെന്നാണ് സൂചന.
മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനി രാത്രി 9.45 നായിരുന്നു സംഭവം. കട അടച്ച് സ്‌കൂട്ടറിൽ വരികയായിരുന്നു അഷ്‌റഫ്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിയായ കൊടിയത്തൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Next Story



