- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരായ വിദ്യാർത്ഥികൾക്കു കപ്പൽ യാത്രയൊരുക്കി ടൂർ ഫെഡ്; ആദ്യ അവസരം കുമരകത്തെ സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്ക്
കോട്ടയം: സാധാരണക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി കപ്പൽ യാത്രയൊരുക്കി ടൂർഫെഡിന്റെ അറേബ്യൻ സീ പാക്കേജ്. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത സാധാരണക്കാരായ വിദ്യാർത്ഥികൾക്കായാണ് കടൽയാത്ര ഒരുക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം 24-ന് രാവിലെ ഏഴിന് കുമരകത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
കുമരകത്തെ ഗവ. ഹൈസ്‌കൂൾ, എ.വി എം.യു.പി. സ്‌കൂൾ, ബസാർ യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ 25 കുട്ടികൾക്കാണ് ആദ്യ അവസരം. അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ആദ്യസംഘത്തെ കുമരകത്തുനിന്ന് ബസ്സിൽ കൊച്ചിയിലെത്തിക്കും. അവിടെനിന്ന് കപ്പൽയാത്രതുടങ്ങുന്ന സംഘം മൂന്നിന് തിരിച്ചെത്തും. ഇവർക്ക് കൊച്ചിയിലെ കാഴ്ചകൾ കാണുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുമരകം പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാബാബു, ജില്ലാപഞ്ചായത്ത് മെമ്പർ കെ.വി. ബിന്ദു, ടൂർ ഫെഡ് മാനേജിങ് ഡയറക്ടറും സഹകരണ ജോയിന്റ് സെക്രട്ടറിയുമായ പി.കെ. ഗോപകുമാർ, പഞ്ചായത്തംഗങ്ങൾ, സ്‌കൂൾ പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലേയും കുട്ടികൾക്ക് ഇതിന് അവസരം ഒരുക്കും.
മാസത്തിൽ രണ്ടുതവണയായി 50 വിദ്യാർത്ഥികളെ കടൽയാത്രയ്ക്ക് കൊണ്ടുപോകും. ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരുലക്ഷംപേർ കപ്പൽയാത്ര നടത്തി. അശരണരായവർക്കുവേണ്ടിയും ടൂർ ഫെഡ് സൗജന്യയാത്രാപദ്ധതി തയ്യാറാക്കുന്നുണ്ട്.



