കോട്ടയം: ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ചുഴുപ്പിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ അലക്‌സാണ്ടറുടെ ഭാര്യ സുശീല (48) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8.15ന് ആയിരുന്നു അപകടം. സുശീലയും ഭർത്താവും മുണ്ടക്കയം ഭാഗത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു. എതിരെ വന്ന ബസിൽ ഇടിച്ച് സ്‌കൂട്ടർ നിയന്ത്രണം തെറ്റുകയും സുശീല ബസിന്റെ ടയറുകൾക്ക് അടിയിലേക്ക് വീഴുകയും ആയിരുന്നു.