- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്: തച്ചനാട്ടുകര അമ്പത്തിമൂന്നാം മൈലിൽ ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കുമിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
തിങ്കളാഴ്‌ച്ച ഉച്ചക്ക് 2:30 നായിരുന്നു അപകടം. കോഴിക്കോട്ട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബസ് ടിപ്പർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ബസിന് പിറകിൽ ബൈക്കും ഇടിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Next Story




