തലശേരി : കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട. 11 ലക്ഷം രൂപ വില വരുന്ന 215 ഗ്രാം സ്വർണം കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടി. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാര മൈൽ പൗഡർ കോഫി ക്രീം പൗഡർ . ഓറഞ്ച് ടങ്ക് പൗഡർ, എന്നിവയിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മിഷണർ ഇവി ശിവരാമൻ, സൂപ്രണ്ട് എൻ.സി പ്രശാന്ത് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത് കഴിഞ്ഞ ദിവസം സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചു പിടിപിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിലായിരുന്നു. 37 ലക്ഷം രൂപ വിലയുള്ള 743 ഗ്രാം സ്വർണവുമായി തലശേരി മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബാണ് പിടിയിലായത്.

സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിമാന താവളങ്ങളിലൂടെ സ്വർണം കടത്തുന്നതിനായി എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ.

സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുൻപ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിലൂടെയുള്ള സ്വർണക്കടത്ത് തടയുന്നതിനായി കസ്റ്റംസ് അതി ശക്തമായ സുരക്ഷാ സംവിധാനങ്ങളും പരിശോധനയുമാണ് ഒരുക്കിയിട്ടുള്ളത്.