കൽപ്പറ്റ: വയനാട്ടിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശിയായ ഹഫീസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞ് വനപാലകർ എത്തി. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ കാട്ടാനയെ കാട്ടിലേക്ക് തുരത്തി.

തലപ്പുഴ മക്കിമല റൂട്ടിലാണ് സംഭവം. മക്കിമലയിൽ പോയി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കാറിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. കാറിൽ ഹഫീസിന് പുറമേ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്.