പരപ്പനങ്ങാടി: മയക്കുമരുന്നുമായി പരപ്പനങ്ങാടിയിൽ  യുവാവ് പിടിയിൽ. പെരുവള്ളൂർ ഒളകര എ.വി വിനോദ് (33) നെയാണ് പരപ്പനങ്ങാടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 5.975 ഗ്രാം മെതാംഫിറ്റാമിൻ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

എൻ.ഡി.പി.എസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പറമ്പിൽപ്പീടിക പഞ്ചായത്ത് ഓഫീസ് പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്. നിരോധിത മാരക മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരൂരങ്ങാടി എക്‌സ്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ജ്യോതിഷ്ചന്ദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ, ദിദിൻ, ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.