തലശേരി: ധർമടം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഗൂഡല്ലൂർ സ്വദേശി സുനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുനീഷിന്റെ സുഹൃത്ത് അഖിലും മുങ്ങിമരിച്ചിരുന്നു. മൃതദേഹം ധർമടം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റു മോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.