- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി:കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കതിരൂർ സ്വദേശിയായ യുവാവിനെ കാപ്പചുമത്തി ജില്ലാപൊലിസ് നാടുകടത്തി. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാറംകുന്ന് കൂരാഞ്ചി ഹൗസിൽ വിഥുനിനെയാ(29)ണ് നാടുകടത്തിയത്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തൽ നടപടി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്.
Next Story




