- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ നൈരാശ്യം; പാലാരിവട്ടം സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തു
കൊച്ചി: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇന്ന് രാവിലെ ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാർ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ആത്മഹത്യാ കുറുപ്പിൽ പ്രണയ നൈരാശ്യമാണ് കാരണം എന്ന് പറയുന്നുണ്ട്.
Next Story




