- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് യു വനിതാപ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ വഴിയാത്രക്കാരിയെ പൊലീസാക്കിയത് ഗുരുതര സുരക്ഷാവീഴ്ച; പൊലീസ് കമ്മീഷണർക്ക് പരാതി; ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറിന്റെ പയ്യാമ്പലത്തെ ഔദ്യോഗിക വസതിയിലേക്ക് കെ. എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വനിതാപൊലിസിനെ സജ്ജമാക്കാത്തത് വൻസുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. കെ. എസ്. യു പ്രവർത്തകർ വി സിയുടെ പയ്യാമ്പലത്തെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതിനെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് ടൗൺ പൊലിസ് നൽകിയ വിശദീകരണം. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിട്ടില്ല.ഇതാണ് സുരക്ഷാവീഴ്ചയ്ക്കു കാരണമായതെന്നു പറയുന്നു.
തിങ്കളാഴ്‌ച്ച രാവിലെയാണ് കെ. എസ്.യു പ്രവർത്തകർ വി സിയുടെ വീട്ടിലേക്ക് മാർച്ചു നടത്തിയത്. പ്രവർത്തകർ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളിതുറന്നുകയറിയപ്പോഴാണ് പൊലിസെത്തിയത്. വനിതാപ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധമാർച്ചിലുണ്ടായിരുന്നു. എന്നാൽ പൊലിസെത്തിയത് വനിതാ പൊലിസില്ലാതെയാണ്. തുടർന്ന് വഴിയാത്രക്കാരിയായ ഒരു സ്ത്രീയെ തൽക്കാലം പൊലിസാക്കുകയും ഈ സ്ത്രീയെ ഉപയോഗിച്ച് വനിതാ പ്രവർത്തകരെ അറസ്റ്റു ചെയ്ത് വാഹനത്തിൽ കയറ്റുകയുുമായിരുന്നു.
മാർച്ചിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ടൗൺ പൊലിസിന് മുന്നറിയിപ്പിന് നൽകിയില്ലെന്നാണ് ആക്ഷേപം. വഴിയാത്രക്കാരിയെ ആൾമാറാട്ടം നടത്തി പൊലിസാക്കിയതിൽ കെ. എസ്.യു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.




