- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: 16 വയസുകാരിയായ വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് സംഭവം. രണ്ടു പെൺകുട്ടികൾപ്പെടെ നാലുപേർ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് ഒരു പെൺകുട്ടിയെ വീട്ടിലിറക്കിയ ശേഷം 16 വയസുകാരിയെ വീട്ടിൽ ഇറക്കാനായി പോകുന്നതിനിടെ ജില്ലാ ആശുപത്രിക്ക് സമീപം വെച്ചു കാറിലുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കാർ ഡ്രൈവറടക്കം രണ്ടു പേർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ പൊലിസ് കേസെടുത്തത്. പ്രതികൾ പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് . നാൽവർ സംഘം കണ്ണൂരിൽ പോയി തിരിച്ചുവരുമ്പോൾ പീഡിപ്പിച്ചതെന്നാണ് പരാതി.
Next Story




